Section

malabari-logo-mobile

ഡോക്ടര്‍ പി വി എ കെ ബാവ (85) അന്തരിച്ചു

HIGHLIGHTS : Dr. P. V. A. K. Bawa (85) passed away

തിരൂര്‍: ആരോഗ്യ സേവന മേഖലയില്‍ ജനകീയനായ പൊന്നാനി പാലപ്പം വീട്ടില്‍ അഹമ്മദ് കുഞ്ഞിബാവ എന്ന ഡോ. പി വി എ കെ ബാവ (85) അന്തരിച്ചു. മലപ്പുറം ജില്ലാ മുന്‍ മെഡിക്കല്‍ ഓഫീസറായ അദ്ദേഹം പൊന്നാനിയിലെ പ്രമുഖ മഖ്തൂം കുടുംബത്തിലെ അംഗമാണ്.

കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട്, കണ്ണൂര്‍ ജില്ലാ ആശുപത്രികള്‍, തലശേരി, പൊന്നാനി, വടകര, തിരൂര്‍ ഗവ. ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തു. 1993ല്‍ വിരമിച്ചു. തിരൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടായിരിക്കെ എസ്എസ്എം പോളിടെക്‌നിക്കിലെ എന്‍എസ്എസ് വളന്റിയര്‍മാരെ ഉപയോഗിച്ച് ആശുപത്രിയില്‍ നടത്തിയ പ്രവൃത്തി ശ്രദ്ധേയമായിരുന്നു.

sameeksha-malabarinews

ഓഖി ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഫണ്ട് കൈമാറിയിരുന്നു. ‘1970-80 കാലത്ത് ഡോ. ആലിക്കുട്ടി, ഡോ. സൈനുദ്ദീന്‍ മൂപ്പന്‍, ഡോ. ബാവ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കിടയിലേക്ക് ഒരു പെട്ടിയും തൂക്കി ഇറങ്ങിച്ചെന്ന് പരിശോധന നടത്തിയിരുന്നെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ അഹമ്മദ് മൂപ്പന്‍ പറഞ്ഞു. കാരുണ്യരംഗത്തും പാലിയേറ്റീവ് രംഗത്തും അദ്ദേഹം സജീവമായിരുന്നു.

നഫീസയാണ് ഭാര്യ. മക്കള്‍: ഡോ. ഹസ്സന്‍ ബാബു, ഫാത്തിമ ബീവി. മരുമക്കള്‍: ഡോ. മജീദ്, അസിജ (ചേളാരി). സഹോദരങ്ങള്‍: പി വി ഷംസുദ്ദീന്‍ (റിട്ട. ഫിഷറീസ് ഡയറക്ടര്‍), പ്രൊഫ. പി വി അബൂബക്കര്‍ (ഫിസിക്കല്‍ ഡയറക്ടര്‍, എംഇഎസ് കോളേജ്), പി വി ഹസ്സന്‍ (റിട്ട. സയന്റിഫക് ഓഫീസര്‍, ആരോഗ്യവകുപ്പ്), പി വി ഹംസ, (റിട്ട. പ്രൊഫസര്‍, തിരൂരങ്ങാടി പിഎസ്എംഒ കോളേജ്), ഫാത്തിമ, സൈന, പരേതനായ അബ്ദുള്‍ ഖാദര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!