വെള്ളക്കെട്ടില്‍ വീണ് 16കാരന്‍ മുങ്ങിമരിച്ചു

ചാലിയം: ചാലിയപ്പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു.

ചാലിയപ്പാടം മൈത്രി ബസ് സ്റ്റോപ്പിന് സമീപം വെള്ളേക്കാട്ട് പരേതനായ പച്ചാട്ട് ഗോപാലകൃഷ്ണന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ആദില്‍ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കടുക്ക തൊഴിലാളി സിറാജ് കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ഈ വര്‍ഷം ചാലിയം ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ പാസായ ആദിലിനെ ഇന്നലെ രാവിലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ മെമന്റോ നൽകി അനുമോദിച്ചിരുന്നു. ഇന്ന് പ്ലസ് വൺ അപേക്ഷ നൽകാൻ കാത്തിരിക്കെയാണ് അപകടം. മൂന്നു വർഷം മുമ്പ് ആദിലിന്റെ പിതാവ് വീട്ടിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു.

ചാലിയം ക്രസന്റ് സ്‌കൂൾ അധ്യാപിക ഗീതയാണ് മാതാവ്. സഹോദരി അമൃത

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top