Section

malabari-logo-mobile

സ്‌കൂള്‍ കിണറില്‍ ഇറങ്ങി ശുചീകരിച്ച അധ്യപികമാരെ അഭിനന്ദിച്ച് വിദ്യഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

HIGHLIGHTS : Education Minister's Facebook post congratulating the teachers who cleaned the school well

ബാലുശേരി: സ്‌കൂളിലെ കിണര്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാതെ വന്നതോടെ ജോലി സ്വയം ഏറ്റെടുത്ത ബാലുശേരി ഗവ. സ്‌കൂളിലെ അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസ്സിലെ അധ്യാപികരമായ സില്‍ജ ടീച്ചറും ധന്യ ടീച്ചറുമാണ് കിണറ്റിലിറങ്ങി വൃത്തിയാക്കിയത്. അഭിനന്ദനമര്‍ഹിക്കുന്ന സേവനമാണ് ഇരുവരുടേതുമെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രവേശനോത്സവത്തിന്റെ തലേദിവസമാണ് ഒരു തുള്ളി വെള്ളമില്ലാതെ മണ്ണും ചെളിയും നിറഞ്ഞ കിണര്‍ വൃത്തിയാക്കാന്‍ അധ്യാപികര്‍ തന്നെ മുന്നിട്ടിറങ്ങിയത്. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി ബുധനാഴ്ച്ച സ്‌കൂളിലെത്തിയപ്പോഴാണ് കിണറ്റില്‍ വെള്ളമില്ലെന്നത് അധ്യാപകര്‍ ശ്രദ്ധിച്ചത്. കിണര്‍ വൃത്തിയാക്കാന്‍ പലരേയും വിളിച്ചെങ്കിലും ആരേയും കിട്ടിയില്ല. വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ആശങ്കക്കിടെയാണ് അധ്യാപികമാര്‍ സന്നദ്ധരായത്.

sameeksha-malabarinews

മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്

ചില ത്യാഗങ്ങള്‍ക്ക് ബദല്‍ ഇല്ല. സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ഞാന്‍ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണ്. കുട്ടികളെ സ്വാഗതം ചെയ്യാന്‍ വീടുകളില്‍ എത്തിയത് മുതല്‍ സ്‌കൂള്‍ ശുചീകരണം വരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ ചെയ്യുന്നത്.
സ്‌കൂള്‍ കിണറിലെ ചളി നീക്കാന്‍ ആളെ കിട്ടാത്ത സാഹചര്യത്തില്‍ ബാലുശ്ശേരി എരമംഗലം ജി എല്‍ പി എസിലെ സില്‍ജ ടീച്ചറും ധന്യ ടീച്ചറും മറ്റൊന്നും ആലോചിച്ചില്ല. അവര്‍ കിണറില്‍ ഇറങ്ങി ശുചീകരിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണിത്.
നന്ദി അധ്യാപകരെ നന്ദി..
സ്‌നേഹം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!