ഡോ. കവറൊടി മുഹമ്മദ് മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണം

മലപ്പുറം; കോണ്‍ഗ്രസ്സ് (എസ് ) ജില്ലാ പ്രസിഡന്റായിരുന്ന ഡോ .കവറൊടി മുഹമ്മദ് മാസ്റ്ററെ ജില്ലാ കമ്മറ്റി അനുസ്മരിച്ചു. കോട്ടക്കുന്ന് വ്യാപാര ഭവനില്‍ നടന്ന അനുസ്മരണ ചടങ്ങ് കോണ്‍ഗ്രസ്സ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഇ എന്‍ മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് എസ് സംസ്ഥാന നേതാക്കളായ സി ആര്‍ വത്സന്‍,ഐ ശിഹാബുദ്ദീന്‍ ,സന്തോഷ് ലാല്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന്‍,ബിജു കെ വടാത്ത്,നാസര്‍ പുല്‍പ്പറ്റ,പുലിയോടന്‍ മുഹമ്മദ്,കെ ടി സമദ്, മുസ്തഫ മൈലപ്പുറം, സാബിറ ചേളാരി,സമദ് കക്കാട്,രാധാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top