തേങ്ങ ലഡ്ഡു

ആവശ്യമായ ചേരുവകള്‍:-

തേങ്ങ ചിരകിയത് – 1 കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
ശര്‍ക്കര – 1/2 കപ്പ്
ഏലക്ക പൊടി – 1/4 ടീസ്പൂണ്‍
ചുക്ക് പൊടി – 1/4 ടീസ്പൂണ്‍
ജീരകം പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – 1 നുള്ള്

തയ്യാറാക്കുന്ന വിധം :-

ഒരു ഉരുളിയില്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ചെറിയ തീയില്‍ 3 മിനിറ്റ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. മറ്റൊരു പാനില്‍ ശര്‍ക്കരയും വെള്ളവും ചേര്‍ക്കുക. ശര്‍ക്കര ചെറിയ തീയില്‍ ഉരുകിക്കഴിഞ്ഞാല്‍,  എല്ലാ പൊടികളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.

ഇപ്പോള്‍ വറുത്ത തേങ്ങ ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി നന്നായി ഇളക്കുക.
മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാനായി മാറ്റിവെയ്ക്കുക.

തേങ്ങാ മിശ്രിതം പിടിക്കാന്‍ പാകത്തിന് ചൂടാറിക്കഴിഞ്ഞാല്‍, ചെറിയ ഉരുളകളാക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top