എ കെ ജി എസ് എം എ മലപ്പുറം യൂണിറ്റ് കണ്‍വെന്‍ഷനും അവാര്‍ഡ് വിതരണവും

മലപ്പുറം; ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം യൂണിറ്റ് കണ്‍വെന്‍ഷനും എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും കോട്ടക്കുന്ന് വ്യാപാര ഭവനില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുന്‍സിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാന്‍ ഉദ്ഘാടനം ചടങ്ങ് ചെയ്തു.

്പുതിയ യൂണിറ്റ് ഭാരവാഹികള്‍ക്ക് സ്വീകരണവും അംഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ കാര്‍ഡ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. യൂണിറ്റ് പ്രസിഡന്റ് പി കെ അയമു ഹാജി അധ്യക്ഷത വഹിച്ചു. സി .ടി അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. എ കെ ജി എസ് എം എ യൂണിറ്റ് സെക്രട്ടറി കെ ടി അക്ബര്‍ സ്വാഗതം പറഞ്ഞു.

ബുള്ളറ്റ് ഹെഡ്ജിന്‍ എന്ന വിഷത്തെ സംബന്ധിച്ച് നടന്ന സെമിനാറില്‍ സിനോ ഫ്രാന്‍സിസ് സംസാരിച്ചു. നൗഷാദ് കളപ്പാടന്‍, എന്‍ ടി. കെ. ബാപ്പു, സി ടി അബ്ദുല്‍ അസീസ്, റഫീഖ് സുഹാന, പി ജാബിര്‍, അബ്ബാസ് കുന്നത്ത് ,ശശി പുല്ലാര, ഉമ്മര്‍ മാളിയേക്കല്‍, മുജീബ് ഷാലിമാര്‍, അനില്‍ പത്മനാഭ, ജോണ്‍ കുണ്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.8,9 തിയ്യതികളില്‍ അങ്കമാലിയില്‍ നടക്കുന്ന കെ ഐ ജെ എഫ് എക്സിബിഷന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോയും സംഘടിപ്പിച്ചു.ഇതിന്റെ പാസ് വിതരണവും ചടങ്ങില്‍ നടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top