HIGHLIGHTS : Dots volleyball players selected for Malappuram district volleyball team
പരപ്പനങ്ങാടി: മലപ്പുറം ജില്ലാ വോളി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച് ഡോട്സ് വോളി താരങ്ങള്‍. വള്ളിക്കുന്നില്‍ വെച്ച് നടന്ന മലപ്പുറം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജില്ലാ സബ് ജൂനിയര്‍ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പരപ്പനങ്ങാടി ഡോട്‌സ് വോളി അക്കാദമിയിലെ ആണ്‍കുട്ടികളില്‍ നിന്നും ഷിനാസിനും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും അനീനക്കുമാണ് ജില്ലാ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയിരിക്കയാണ്.
വരുന്ന 29ന് എറണാകുളത്ത് വെച്ച് നടക്കുന്ന സ്റ്റേറ്റ് വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും.
ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഡോട്‌സ് അക്കാദമിയില്‍ നിന്നും നിരന്തര പരിശീലിനത്തിലൂടെയാണ് ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ ഇവരെ പാകപ്പെടുത്തിയത്. കഴിഞ്ഞ മാസം നടന്ന ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിലും മുഹമ്മദ് ഇഷാന്‍ എന്ന കുട്ടിക്കും തൃശൂരില്‍ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.