പുതുവര്‍ഷ ആഘോഷ വേളയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി കുവൈത്ത്

പുതുവര്‍ഷ ആഘോഷങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സുരക്ഷാ പരിശോധനയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേക ടീമുകളെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ വിഭാഗത്തിന് രൂപം നല്‍കിയിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിന്‍ഡര്‍ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രത്യേകം നിയോഗിക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ നിയമ സംവിധാനങ്ങളെ അനുസരിക്കാനും സുരക്ഷാ വിഭാഗവുമായി സഹകരിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തരമന്ത്രാലയം പ്രത്യേകം ഓര്‍മിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top