HIGHLIGHTS : Donald Trump's first wife Ivana Trump has passed away
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.
ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച ഇവാന മോഡലും സ്‌കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ഇവാനയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.

ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ്. ട്രംപ് ടവര്‍, ട്രംപ് താജ്, ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ ട്രംപ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇവാന. 1992 ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയും ചെയ്തു.