Section

malabari-logo-mobile

ലൈംഗിക പീഡന അപകീര്‍ത്തി കേസില്‍ ഡോണള്‍ഡ് ട്രംപിന് 83.3 മില്യണ്‍ ഡോളര്‍ പിഴ

HIGHLIGHTS : Donald Trump fined $83.3 million in sexual harassment defamation case

ന്യൂയോര്‍ക്ക്: ലൈംഗിക പീഡന അപകീര്‍ത്തി കേസില്‍ ഡോണള്‍ഡ് ട്രംപിന് 83.3 മില്യണ്‍ ഡോളര്‍ പിഴശിക്ഷ വിധിച്ചു. മാധ്യമ പ്രവര്‍ത്തക ജീന്‍ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിലാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ വിധിച്ചിരിക്കുന്നത്. ജീന്‍ കരോളിന് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി.മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്.

പിഴശിക്ഷയില്‍ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നല്‍കണം. അവകാശങ്ങള്‍ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നല്‍കേണ്ടത്. കരോളിന്‍ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
ഇതിനിടെ ട്രംപ് അപ്പീലിന് പോയാലും യുഎസ് സുപ്രീം കോടതി ജുഡീഷ്യല്‍ റിവ്യൂ ചെയ്യാനുള്ള സാധ്യത അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

sameeksha-malabarinews

ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് 1996ല്‍ കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് 2022ല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് ട്രംപ് ഉത്തരവാദിയാണെന്നാണ് ജൂറ കണ്ടെത്തിയത്. സ്ത്രീത്വത്തിന്റെ വിജയമെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കരോളിന്റെ പ്രതികരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!