നവവധുവിന് ഗാര്‍ഹിക പീഡനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

വേങ്ങര: നവവധു ഗാര്‍ഹിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. അന്വേഷണ പുരോഗതി കോടതിയെ ബോധിപ്പിക്ക ണം. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നല്‍കിയ
ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

വേങ്ങര സ്വദേശി യായ നവവധുവിന് ഭര്‍ത്താവി ന്റെ മര്‍ദനത്തില്‍ കേള്‍വിശക്തി തകരാറിലായിരുന്നു. കഴിഞ്ഞ മേയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആറാംദിവസംതന്നെ മര്‍ദനം ആരംഭിച്ചു.

പീഡനമേറ്റു പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന് മെയ് 23നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top