കോഴിക്കോട്: പാലാഴിയില്‍ വാടകയ്ക്ക് ഫ്‌ലാറ്റെടുത്ത് ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേരെ പൊലീസ് പിടികുടി. മലപ്പുറം പുളിക്കല്‍ പാലിച്ചി ചാലില്‍പ്പറമ്പ് കെ നൗഫല്‍ (31), ഫാറുഖ് കോളേജ് കോടമ്പുഴ മടത്തില്‍ ഹൗസില്‍ കെ അബ്ദുള്‍ നൗഷാദ് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 196.63 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഫറോക്ക് എസ്‌ഐ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. നൗഫലിനെതിരെ പന്തീരാങ്കാവ് സ്റ്റേഷനിലും കോഴിക്കോട് എക്‌സൈസിലും ലഹരിക്കടത്ത് കേസുകളുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




