ദോഹയില്‍ ക്രിക്കറ്റ്‌ കളിക്കുന്നതിനിടെ മലയാളി യുവാവ്‌ കുഴഞ്ഞു വീണു മരിച്ചു

ദോഹ: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി തേറയില്‍ വീട്ടില്‍ പ്രമോദ് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ മദീന ഖലീഫയിലെ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഏഴ് വര്‍ഷമായി ഖത്തറിലുള്ള പ്രമോദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മദീന ഖലീഫയിലാണ് താമസിച്ചിരുന്നത്. നാല് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: ഗ്രീഷ്മ. മകള്‍: റിതിക. പിതാവ്: വേലുക്കുട്ടി. മാതാവ്: കാളിയമ്മ.

Share news
error: Content is protected !!
Scroll to Top