രാജ്‌ കപൂറിന്‌ സ്‌മരണാജ്ഞലികള്‍ അര്‍പ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍

google copyഇന്റര്‍നെറ്റ്‌ ലോകത്തെ ഭീമന്‍മാരായ ഗൂഗിള്‍ ഇന്ത്യന്‍ സിനിമ ലോകത്തെ അതികായനായിരുന്ന രാജ്‌കപൂറിന്‌ സമരണാഞ്‌ജലികള്‍ അര്‍പ്പിച്ച്‌കൊണ്ട്‌ തങ്ങളുടെ ഞായര്‍ദിനത്തിലെ ഡൂഡില്‍ പുറത്തിറക്കിയത്‌. ഇന്ന്‌ രാജ്‌കപൂറിന്റെ 90 ാം ജന്മദിനമാണ്‌. ഗൂഗിളിന്റെ ഡൂഡിലില്‍ രാജ്‌ കപൂറിന്റെ 1951 ലെ ക്ലാസിക്ക്‌ ചിത്രമായ ആവാരയിലെ വേഷവിധാനത്തിലുള്ള ചിത്രമാണ്‌ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ബോളിവുഡ്‌ സിനിമയിലെ ഷോമാന്‍ എന്നറിയപ്പെടുന്ന രാജ്‌കപൂര്‍ നായകന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായന്‍, നിര്‍മ്മാതാവ്‌ എന്നീ നിലകളിലും ഏറെ പ്രശ്‌സ്‌തനായിരുന്നു. എക്കാലത്തെയും മികച്ച ഹിന്ദി ചിത്രങ്ങളായ സംഘം, മേരാനാം ചോക്കര്‍, ചോരിചോരി, ശ്രി 420 എന്നിവ ഏറെ ശ്രദ്ധേയമാണ്‌. 1988 ല്‍ തന്റെ 63 ാം വയസ്സിലാണ്‌ രാജ്‌കപൂര്‍ നിര്യാതനായത്‌.

Share news
error: Content is protected !!
Scroll to Top