Section

malabari-logo-mobile

ഖത്തറില്‍ പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ 13 പേര്‍ക്ക് പിഴ

HIGHLIGHTS : ദോഹ: പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഭക്ഷണശാലകള്‍ക്കെതിരെ നടപടി. അല്‍ വഖ്‌റ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. നഗരസഭാ മുനിസിപ്പ...

ദോഹ: പഴകിയ ഭക്ഷണം വില്‍പ്പന നടത്തിയ ഭക്ഷണശാലകള്‍ക്കെതിരെ നടപടി. അല്‍ വഖ്‌റ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. നഗരസഭാ മുനിസിപ്പല്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ സെക്ഷനാണ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 13 പേരില്‍ നിന്ന് 97,500 ഖത്തര്‍ റിയാല്‍ അധികൃതര്‍ പിഴയായി ഈടാക്കി.

രണ്ടു കേസുകള്‍ നിയമ നടപടികള്‍ക്കായി പോലീസിന് ശുപാര്‍ശ ചെയ്തു. പരിശോധനയില്‍ പിടിച്ചെടുത്ത ഉപയോഗശൂന്യമായ 110 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു.

sameeksha-malabarinews

പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!