വേങ്ങര ഉപതെരഞ്ഞെടുപ്പ്: പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം പി പി ബഷീര്‍ മത്സരിക്കും. ഞായറാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സിപഐഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് എംപിയായതോടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2016 ല്‍ വേങ്ങരയില്‍ പി .കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പി പി ബഷീര്‍ മത്സരിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top