വിമാനടിക്കറ്റിനായി യൂണിയന്‍ പേ കാര്‍ഡുകള്‍ അംഗീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഇനിമുതല്‍ വിമാനടിക്കറ്റ് ലഭിക്കുന്നതിനായി യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാം. ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുക.

യൂണിയന്‍ പേ കാര്‍ഡുകള്‍ അംഗീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ പത്രകുറിപ്പിലൂടെയാണ് അറിയിച്ചത്.

യുഎസ്, ഡോളര്‍, ചൈനീസ് യുവാന്‍, പൗണ്ട്, യൂറോ, ഓസ്‌ട്രേലിയന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, ജപ്പാന്‍ യെന്‍, ദക്ഷിണ കൊറിയന്‍ വോണ്‍, മലേഷ്യ റിംഗിറ്റ്, ന്യൂസീലാന്‍ഡ് ഡോളര്‍, തായ് ബട്ട് എന്നിവയില്‍ യൂണിയന്‍ കാര്‍ഡ് മുഖേന പണം അടയ്ക്കാം.

Share news
error: Content is protected !!
Scroll to Top