Section

malabari-logo-mobile

പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചു

HIGHLIGHTS : ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പത്രക്കടലാസില്‍ ഭക്ഷണസാധനങ്ങള്‍ പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അ...

foodദില്ലി:
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പത്രക്കടലാസില്‍ ഭക്ഷണസാധനങ്ങള്‍ പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി ഉത്തരവിറക്കി. പത്രക്കടലാസുകളിലെ അച്ചടിമഷി ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചെറിയ ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും ബേക്കറികളിലും മറ്റും പത്രക്കടലാസുകളില്‍ ഭക്ഷണം പൊതിയുന്നതും വിളമ്പുന്നതും പതിവാണ്. എന്നാല്‍, ഇങ്ങനെയുള്ള ആഹാരം കഴിക്കുന്നത് ചെറിയ അളവില്‍ വിഷം ഉള്ളില്‍ചെല്ലുന്നതിന് തുല്യമാണ്. അച്ചടിമഷിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി മാരകരാസവസ്തുക്കളുണ്ടെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളുണ്ട്.

sameeksha-malabarinews

പത്രക്കടലാസുകളില്‍ രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും ഉണ്ടാകാനിടയുണ്ട്. വൃത്തിയുള്ള സാഹചര്യത്തില്‍ പാചകം ചെയ്യുന്ന ഗുണനിലവാരമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പോലും പത്രക്കടലാസുകളില്‍ പൊതിഞ്ഞാല്‍ വിഷമയമാകും. വൃദ്ധര്‍, കുട്ടികള്‍, കൌമാരക്കാര്‍ തുടങ്ങി എല്ലാ പ്രായത്തിലുമുള്ള ജനങ്ങള്‍ക്കും അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുമെന്ന ഭീഷണിയുണ്ടെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി സര്‍ക്കുലറില്‍ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍  വിശദമായ ബോധവല്‍ക്കരണം സംഘടിപ്പിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!