ഡോക്ടറേറ്റ് ലഭിച്ചു

മലപ്പുറം: പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി അബ്ദുല്‍ വഹാബിനു അറബി സാഹിത്യത്തില്‍ ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അറബ് സഞ്ചാരികളുടെ യാത്രാവിവരണങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കിണറ്റിങ്ങല്‍ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെയും റഹ്മത്ത് ബീവിയുടെയും മകനാണ്. ഭാര്യ ഹന്‍സ്വര്‍. മകന്‍ അമല്‍ അബ്ദുല്‍ വഹാബ്.

ആധുനിക അറബി സാഹിത്യ ചരിത്രത്തെ കുറിച്ചു പുസ്തകം രചിക്കുകയും 10 ഇന്റര്‍നാഷണല്‍ സെമിനാറുകളിലും 5 നാഷണല്‍ സെമിനാറുകളിലും അബ്ദുല്‍ വഹാബ് പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ കാസര്‍കോട് ജില്ലയിലെ അംഗഡിമോഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി വിഭാഗം അധ്യാപകനാണ്.

 

Share news
error: Content is protected !!
Scroll to Top