കഞ്ചാവ് കേസിലെ പ്രതി എക്‌സൈസിനെ കണ്ട് വയലിലെ വെള്ളക്കെട്ടിലേക്ക് ചാടി: രക്ഷപ്പെടുത്തിയത് നാല് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍

തിരൂരങ്ങാടി: അനധികൃത ലഹരി വില്‍പ്പനകേന്ദ്രത്തില്‍ റെയിഡിനെത്തിയ എക്‌സൈസ് ഉദ്യോഗ്സ്ഥരെ കണ്ട് ഓടിയ യുവാവ് വയിലിലെ വെള്ളക്കെട്ടില്‍ ചാടിയത് നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാക്കി. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി കരിയിലെത്തിച്ചു തുടര്‍ന്ന കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഗൂഡലൂര്‍ സ്വദേശി മുഹമ്മദ് ഹാഷിം(22) ആണ് പിടിയിലായത്. നന്നമ്പ്ര ചൂലന്‍കുന്നില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ചൂലന്‍കുന്ന് ഭാഗത്ത് ലഹരി മാഫിയയെ കുറിച്ച വ്യാപകമായി പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഇവിടെയെത്തിയത്. ഈ സമയത്ത് റോഡരികില്‍ പാര്‍ക്ക ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ഒരു സംഘം ഇറങ്ങിയോടുകയായിരുന്നു. കാറില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈ് സംഘം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഇതിനിടെ സ്ഥലപരിചയമില്ലാതിരുന്ന ഹാഷിം രക്ഷപ്പെടാന്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന വയലിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ വയലിന്റെ മധ്യഭാഗത്തേക്ക് പോയി . നിരവധി മണ്‍കുഴികള്‍ ഉള്ള ഹെക്ടര്‍ കണക്കിന് വിസ്തൃതിയുള്ള ഈ വയലില്‍ ഇയാള്‍ തിരികെ വരാനാകാതെ പെട്ടുപോകുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് ആറുമണിയോടെയാണ് ഇയാളെ കരക്കെത്തിക്കുന്നത്. തിരൂരങ്ങാടി എസ്‌ഐ മൊയിതീന്‍, എഎസ്‌ഐ രഞ്ജിത്ത് എന്നവരുടെ നേതൃത്വത്തില്‍ പോലീസും, തിരൂരില്‍ നിന്നുള്ള അഗ്നിശമന വിഭാഗവുമാണ് ഇയാളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്.
പിന്നീട് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കണ്ടെടുത്ത് കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കേസിലെ മറ്റ് പ്രതികള്‍ക്കുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതപ്പെടുത്തി.
ഹാഷിം ഇതരസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കടത്തിയതിന് നേരത്തേയും കേസില്‍ പെട്ടയാളാണ്.

റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍, നിതിന്‍ ചോമാരി, വിനീഷ്, സുബാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു

 

 

 

Share news
error: Content is protected !!
Scroll to Top