Section

malabari-logo-mobile

കേരളാ വെറ്റനറി സര്‍വ്വകലാശാലയില്‍ ഗ്രാജ്വേഷന്‍, പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാം

HIGHLIGHTS : കല്‍പ്പറ്റ; കേരളാ  വെറ്ററിനറി സര്‍വകലാശാല നടത്തുന്ന താഴെ പറയുന്ന എം.എസ്/ എം.എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ സമയമായി. എം.എ...

കല്‍പ്പറ്റ; കേരളാ  വെറ്ററിനറി സര്‍വകലാശാല നടത്തുന്ന താഴെ പറയുന്ന എം.എസ്/ എം.എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ സമയമായി.

എം.എസ് വൈല്‍ഡ് ലൈഫ് സ്റ്റഡീസ്

sameeksha-malabarinews

യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദം
സീറ്റുകളുടെ എണ്ണം: 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട്

എം.എസ് .സി . ബയോസ്റ്റാറ്റിസ്റ്റിക്‌സ്

യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലോ, സ്റ്റാറ്റിസ്റ്റിക്‌സ് ഒരു ഐശ്ചികവിഷയമായി എടുത്ത് മാത്തമാറ്റിക്‌സിലോ ഉള്ള ബിരുദം
സീറ്റുകളുടെ എണ്ണം: 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

എം എസ് സി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി

യോഗ്യത: ഡയറി സയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്‌നോളജി,ഫുഡ് സയന്‍സ്, ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ്, കെമിസ്ട്രി,മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 6
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

 

എം. എസ് സി ബയോ കെമിസ്ട്രി ആന്റ് മോളികുലാര്‍ ബയോളജി

യോഗ്യത: ബയോ കെമിസ്ട്രി, ഡയറി സയന്‍സ്, ബയോടെക്‌നോളജി, കെമിസ്ട്രി, മൈക്രോബയോളജി, സുവോളജി, എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 15
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

എം.എസ് സി അപ്ലൈഡ് മൈക്രോബയോളജി

യോഗ്യത: മൈക്രോബയോളജി, ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, സുവോളജി, ബോട്ടണി, അഗ്രികള്‍ച്ചര്‍ എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

എം.എസ് സി അനിമല്‍ ബയോടെക്‌നോളജി

യോഗ്യത: ബി എസ് സി/ ബി.ടെക് ഇന്‍ ബയോടെക്‌നോളജി അല്ലെങ്കില്‍ ബി.ടെക് ഇന്‍ ഡയറി ടെക്‌നോളജിഅല്ലെങ്കില്‍ ഏതെങ്കിലും ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 15
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

എം.എസ് സി അനിമല്‍ സയന്‍സസ്

യോഗ്യത: ബി വി എസ് സി ആന്റ് എ .എച്ച് അല്ലെങ്കില്‍ ബി.എസ് സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി

ബി.എസ് സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ്

യോഗ്യത : 50 % മാര്‍ക്കോടെ പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : സി എ എസ് എം , തിരുവാഴാംകുന്ന്, പാലക്കാട് (50 സീറ്റ് ), കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട് (25 സീറ്റ്)
കാലാവധി 3 വര്‍ഷം

ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്
യോഗ്യത : ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്രീ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത , അല്ലെങ്കില്‍ വി എച്ച് എസ് സി ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് (ഡയറി ഹസ്ബന്‍ഡറി )/ ഡയറിയിങ്ങ് (മില്‍ക്ക് പ്രോഡക്ട്‌സ് )
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി (30 സീറ്റ്), കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട് (30 സീറ്റ്),
കാലാവധി 2 വര്‍ഷം

ഡിപ്ലോമ ഇന്‍ പൗള്‍ട്രി പ്രൊഡക്ഷന്‍
യോഗ്യത :ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 30
കാലാവധി 1 വര്‍ഷം

ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ്
യോഗ്യത :ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 30
കാലാവധി 1 വര്‍ഷം

ഡിപ്ലോമ ഇന്‍ ഫീഡ് ടെക്‌നോളജി

യോഗ്യത :പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി (ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സോഫ്‌റ്റ്വെയര്‍ എന്‍ജിനീറിങ്ങ് / ഐ ടി ഐ അഭികാമ്യം)
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 20
കാലാവധി 1 വര്‍ഷം

വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പക്കേണ്ട അവസാന തിയതി 27.08.2020 ആണ്. കോഴ്‌സുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.kvasu.ac.in (applications.kvasu.ac.in) സന്ദര്‍ശിക്കേണ്ടതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!