Section

malabari-logo-mobile

ആത്മലഹരിയിലേക്ക് ക്യാമറക്കണ്ണ് തുറന്നുവെച്ച ‘ഫ്രന്റ് ക്യാം’ മികച്ച ഷോട്ട് ഫിലിം

HIGHLIGHTS : പരപ്പനങ്ങാടി:  നവജീവന്‍ വായനശാലയുടെ നവജീവന്‍ ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോട്ട്ഫിലിം മത്സരത്തില്‍ ആനന്ദ് പി കളരിക്കല്‍ സംവിധാനം ചെയ്ത ഫ്രന്റ് ക്യാം മി...

പരപ്പനങ്ങാടി:  നവജീവന്‍ വായനശാലയുടെ നവജീവന്‍ ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോട്ട്ഫിലിം മത്സരത്തില്‍ ആനന്ദ് പി കളരിക്കല്‍ സംവിധാനം ചെയ്ത ഫ്രന്റ് ക്യാം മികച്ച ചിത്രമായി തിരഞ്ഞെടുത്തു.

ആനന്ദ് കളരിക്കല്‍

ലഹരിയുടെ പതിവ് ഭ്രമങ്ങളില്‍ നിന്നും വഴുതിമാറി സാങ്കേതിക ലഹരിയില്‍ രമിക്കുന്ന പുതിയ തലമുറയുടെ ആഭിമുഖ്യങ്ങളിലേക്കുള്ള ഒരു ഷോര്‍ട്ട്കട്ട് കൂടിയാണ് ഈ ഷോട്ട് ഫിലിം. ലഹരിയെ നിര്‍വ്വചിക്കുന്നതില്‍ പൊതുബോധത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് ക്യാമറ തുറന്നുവെച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ് ബുക്കുമടക്കമുളള സമൂഹമാധ്യമങ്ങള്‍ ഒരു ലഹരിയായി യുവതലമുറയെ ബാധിക്കുന്നതിന്റെ നേര്‍ക്കാഴ്ചയായി ചിത്രം മാറി.

sameeksha-malabarinews

ചിത്രം സംവിധാനം ചെയ്ത ആനന്ദ് ദേവകിഅമ്മ മെമ്മോറിയില്‍ ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദിന്റെ സഹോദരി കൂടിയായ അമൃതയാണ്. പരപ്പനങ്ങാടിയിലെ ചിറമംഗലം എയുപി സ്‌കളിലെ മുന്‍ അധ്യാപകനായ ബാലന്‍ മാസ്റ്ററുടെയും അധ്യാപികയായ പ്രസന്നയുടെയും മകനാണ് ആനന്ദ്.
ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥിയായ നവീന്‍ ചന്ദ്രയാണ്.
ജീവിതം ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച 5 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളായിരുന്നു മത്സരത്തിന് ക്ഷണിച്ചത്.

സി.സായി കിഷോര്‍, കെ.കുഞ്ഞികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ യവനിക എന്നിവരടങ്ങുന്ന സമിതിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

ഫ്രന്റ് ക്യാം ഷോട്ട് ഫിലിം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!