വിവാഹ മോചനത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ കൈയ്യില്‍ നിന്നും പണം തിരികെ ചോദിക്കുന്ന ഒരു യുവതിയുടെ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലാന്‍സ് റോമിയോ ഫോട്ടോഗ്രഫി എന്ന പേജാണ് യുവതിയുമായുള്ള ചാറ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.
https://twitter.com/LanceRomeo/status/1645842910514905113?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645842910514905113%7Ctwgr%5E21d61d05bf0926a32d70b039efd28676b58ca159%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.indiatoday.in%2Fviral%2Fstory%2Fwoman-asks-wedding-photographer-for-full-refund-after-her-divorce-his-reply-is-epic-555343-2023-05-09
2019ലെ തന്റെ വിവാഹത്തില്‍ ഫോട്ടോഗ്രാഫറായി റോമിയോയെ നിയമിച്ചെന്നും എന്നാല്‍ വിവാഹമോചനം നേടിയതിനാല്‍ മുഴുവന്‍ പണം തിരികെ വേണമെന്നും യുവതി ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാനാകില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോള്‍ സ്ത്രീ തന്റെ വിചിത്രമായ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
തങ്ങള്‍ ഡിവോഴ്സായി, അതിനാല്‍ പഴയ ഫോട്ടോകള്‍ ഇനി ആവശ്യമില്ല, അങ്ങനെയെങ്കില്‍ അന്ന് നല്‍കിയ പണം തിരികെ തരണം എന്നാണ് ചാറ്റില്‍ യുവതി പറയുന്നത്. തമാശ പറയുകയല്ലേ എന്നാണ് ഫോട്ടോഗ്രാഫര്‍ അവരോട് തിരിച്ച് ചോദിക്കുന്നത്. എന്നാല്‍ താന്‍ കാര്യമായാണ് സംസാരിക്കുന്നതെന്നായിരുന്നു സ്ത്രീ പിന്നീട് വ്യക്തമാക്കിയത്. സ്ത്രീയുടെ വിചിത്രമായ ഈ വാദത്തോട് ഫോട്ടോഗ്രാഫര്‍ യോജിച്ചില്ല.
അപ്പോഴേക്കും താന്‍ വേണമെങ്കില്‍ നിയമപരമായി ഇതിനെ സമീപിക്കാമെന്ന രീതിയിലേക്ക് സ്ത്രീയുടെ സംഭാഷണരീതി മാറുന്നുണ്ട്. സംഭവം അറിഞ്ഞ മുന്‍ ഭര്‍ത്താവിന്റെ പ്രതികരണവും പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ മുന്‍ ഭര്‍ത്താവ് തന്നോട് മാപ്പ് ചോദിച്ചുവെന്നാണ് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് വ്യത്യസ്തമായ ട്വീറ്റിന് പ്രതികരണം അറിയിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




