Section

malabari-logo-mobile

ചില്ലി ലിപ് ഗ്ലോസ് ചലഞ്ച് വൈറല്‍

HIGHLIGHTS : viral chilli lip gloss challenge

ചുണ്ടിന്റെ സൗന്ദര്യത്തിന് പിരിയന്‍ മുളക് ചേര്‍ത്തുകൊണ്ടുള്ള ഒരു എരിപൊരി ലിപ് ഗ്ലോസ് ഉപയോഗിക്കാമെന്നതാണ് ചില ബ്യൂട്ടി, ഫാഷന്‍ ഇന്‍ഫല്‍വന്‍സേഴ്സിന്റെ കണ്ടെത്തല്‍. നല്ല എരിവുള്ള പിരിയന്‍ മുളക് ഏതെങ്കിലുമൊരു സൗന്ദര്യ വര്‍ധക വസ്തുവില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ബ്യൂട്ടി ട്രെന്‍ഡ് കണ്ട് പലരും മൂക്കില്‍ വിരല്‍ വച്ചു.

മോഡലുകളുടേത് പോലെയുള്ള വലിപ്പമുള്ള, വിടര്‍ന്ന, ആകര്‍ഷണീയമായ ചുണ്ടുകള്‍ ഈ എരിപൊരി ലിപ്ഗ്ലോസ് ഉപയോഗിച്ച് നേടാമെന്നാണ് ഇന്‍ഫ്‌ളുവേഴ്സ് പറയുന്നത്. വറ്റല്‍ മുളകിന്റെ കഷ്ണങ്ങള്‍ ചുണ്ടില്‍ നീറ്റലുണ്ടാക്കുകയും ഇതുവഴി ചുണ്ടുകള്‍ തുടുത്തുവരുമെന്നുമാണ് കണ്ടുപിടുത്തം.

sameeksha-malabarinews

ജഹാന്‍വി സിംഗെന്ന ഇന്‍ഫല്‍വന്‍സറാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരമൊരു വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ വൈറലായി. ഒരു പ്ലെയിന്‍ ലിപ് ഗ്ലോസ് അല്‍പം ഒരു പരന്ന ഗ്ലാസിലേക്ക് എടുത്ത് അതിലേറ്റ് വറ്റല്‍ മുളക് കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചുണ്ടിലിടുന്നതാണ് വൈറലായ എരിവ് ലിപ്ഗ്ലോസ്. ഇതുകൊണ്ട് ചുണ്ടുകള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാകുന്നതായി വിഡിയോയില്‍ കാണിച്ചിട്ടില്ല. എന്നാല്‍ ചുണ്ട് നന്നായി എരിഞ്ഞ് പുകയുന്നതായി ഇന്‍ഫല്‍വന്‍സറുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇനി കരണത്തടിച്ചിട്ട് ബ്ലഷ് ഉണ്ടാക്കുന്ന ട്രെന്‍ഡാകും അടുത്തത് എന്ന് ഉള്‍പ്പെടെയുള്ള പരിഹാസങ്ങള്‍ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!