പരപ്പനങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച ഓലപീടിക സ്വദേശി കെ പി സിദ്ധിഖിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ബൈക്ക് നശിപ്പിച്ച് പ്രവര്‍ന്ന രഹിതമായ നിലയില്‍ പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്തുനിന്നാണ് ഇന്നലെ രാത്രി കണ്ടെത്തിയത്.
ബൈക്ക് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് താനൂര്‍ പോലീസ് സ്ഥലത്തെത്തി ബൈക്ക് കൊണ്ടുപോവുകയായിരുന്നു.
അപകടദിവസം ഒട്ടുംപുറം തൂവല്‍തീരത്ത് നിര്‍ത്തിയിട്ട ബൈക്കായിരുന്നു മോഷണം പോയത്. തുടര്‍ന്ന് ഇതില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബൈക്ക് ഉപേക്ഷിപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




