മലപ്പുറം: ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. 29 എസ് ഐമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. നിയമപരമായ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിരന്തരമായി സ്ഥലം മാറ്റുന്നതില്‍ ഉദേ്യാഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിയുണ്ട്. വിരമിക്കാന്‍ കുറച്ചു മാസം ഉള്ളവരെയും സ്ഥലമാറ്റം ലഭിച്ച് മാസങ്ങള്‍ മാത്രമായവരേയും മാറ്റിയിട്ടുണ്ട്. സസ്‌പെന്‍ഷനോ മറ്റ് അച്ചടക്കനടപടിയോ നേരിടാത്തവര്‍ക്ക് നിയമപരമായി രണ്ടു വര്‍ഷം വരെ ഒരു സ്റ്റേഷനില്‍ തുടരാമെന്നാണ് ഉദേ്യാഗസ്ഥര്‍ പറയുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



