സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാര്‍ക്ക് ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം പ്രചരിപ്പിച്ചു ബോധവത്ക്കരണ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ രണ്ട് സെഷനുകളായി നടന്ന പരിപാടി സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ അധ്യക്ഷനായി.
സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം അഡ്വ.ബി വസന്തം, ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വി. രമേശന്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ഭക്ഷ്യവിതരണവും റേഷന്‍ കാര്‍ഡും സംബന്ധിച്ച കാര്യങ്ങള്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വാചസ്പതി വിശദീകരിച്ചു.
സംയോജിത ശിശുക്ഷേമസമിതിയെ പ്രതിനിധീകരിച്ച് റിന്‍സി, പൊതുവിദ്യാഭ്യാസ വകുപ്പ് നൂണ്‍ഫീഡിങ് ഓഫീസര്‍ ദിനേശ്, ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വി. രമേശന്‍ എന്നിവര്‍ അതതു മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ജനപ്രതിനിധികളുടെ സംശയങ്ങള്‍ക്ക് ഭക്ഷ്യകമ്മീഷന്‍ അഡ്വ. ബി രാജേന്ദ്രന്‍ മറുപടി നല്‍കി.




