കോഴിക്കോട് കളക്ടറുടെ കാറിനു നേരെ ആക്രമണം

കോഴിക്കോട് : കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ വച്ച് ആക്രണം. സിവില്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനം. വാഹനത്തിന് നേര കല്ലറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര എടക്കാട് സ്വദേശി പ്രമോദാണെന്നാണ് പ്രാഥമിക വിവരം . കാറിന്റെ ചില്ലുകള്‍ മൂന്നിടത്ത് തകര്‍ത്തിട്ടുണ്ട്.

ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി ദൃഢസാക്ഷികള്‍ പറയുന്നു.ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കാര്‍ തകര്‍ത്ത ശേഷം കള്ക്ടറുടെ ചേമ്പറിന് സമീപമെത്തിയാണ് മുദ്രാവാക്യം വിളിച്ചത്. ഈ സമയത്ത് കാറില്‍ ആരുമുണ്ടായിരുന്നില്ല

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിക്കണമെന്നാവിശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പലയിടത്തും പോസ്റ്ററുകള്‍ പതിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top