കല്‍പ്പകഞ്ചേരിയില്‍ നിന്നും ഇടുക്കിയില്‍ വിനോദയാത്രക്ക് പോയ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വിനോദയാത്രക്ക് പോയ  സംഘത്തിലെ വിദ്യാര്‍ഥി മരിച്ചു.വരമ്പനാലയിലെ കടായിക്കല്‍ നാസര്‍ എന്ന മാനുപ്പ യുടെ മകന്‍ നിഹാല്‍ ( 17) ആണ് മരണപ്പെട്ടത്. കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ്.

സ്‌കൂളിലെ പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്.മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

സ്‌കൂളിന്റെ അനുമതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലക്കാണ് വിനോദയാത്ര സംഘടിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

Share news
error: Content is protected !!
Scroll to Top