2001 ലും കോലീബി സഖ്യത്തിന് നീക്കം നടന്നു; കുഞ്ഞാലിക്കുട്ടിയും മാണിയും ചര്‍ച്ചക്കെത്തി : ബിജെപി നേതാവ് സികെ പത്മനാഭന്‍

കണ്ണൂര്‍:  1991 ലെ കോലീബി സഖ്യത്തിന് ശേഷം 2001ലും കോണ്‍ഗ്രസ് വോട്ട് ധാരണക്ക് വന്നതായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാസര്‍കോട് വെച്ച് നടന്ന ചര്‍ച്ചക്ക് കുഞ്ഞാലിക്കുട്ടിയും, കെ.എം മാാണിയും എത്തിയിരുന്നുവെന്നും താനും പി.പി മുകന്ദനും, വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തവെന്നും സികെ പത്മാഭന്റെ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഎം വിരുദ്ധ വോട്ടുകള്‍ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്നും സികെ പത്മനാഭന്‍ ആരോപിച്ചു.

1991ല്‍ കാസര്‍കോട് മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും കോണ്‍ഗ്രസുകാര്‍ ബിജെപി വോട്ടുകള്‍ക്കായി ശ്രമം നടത്താറുണ്ടെന്നും സികെ പത്മനാഭന്‍ ചാനലിനോട് പറഞ്ഞു. അന്ന് മാരാര്‍ജി മഞ്ചേശ്വരത്ത് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്നു. കോണ്‍ഗ്രസും ലീഗുമായി ധാരണയുണ്ടാക്കിയിരുന്നതായി തങ്ങള്‍ക്ക് വിവരം കിട്ടി. ഈ സാഹചര്യത്തില്‍ മാരാര്‍ജി ജയിക്കും, എന്നാല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങള്‍ മാറുകയായിരുന്നുവെന്നും സികെപത്മനാഭന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ബിജെപിയെ പറ്റിക്കുകയായിരുന്നവെന്നും പത്മനാഭന്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •