നാലുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തേഞ്ഞിപ്പലത്ത് അറസ്റ്റിലായി

തേഞ്ഞിപ്പലം: നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകനൊപ്പം തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയതു.
തലപ്പാറയിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും ചെനക്കലങ്ങടിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്ന യുവതി കഴിഞ്ഞ 27ന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടത്. പെണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് യുവതിക്കെതിരെ ബാല നീതി നിയമപ്രകാരം കേസെടുത്തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അന്വഷണം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top