പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രികരും ടോള്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം തല്ലില്‍ കലാശിച്ചു

പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം തല്ലില്‍ കലാശിച്ചു.

മുന്നിലെ വാഹന യാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടി വന്ന കാര്‍ യാത്രക്കാരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്. ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ടോള്‍ ജീവനക്കാരോ കാര്‍ യാത്രക്കാരോ പരാതി നല്‍കിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top