ഫാം ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണം: നാഷണല്‍ ഫാം വര്‍ക്കേഴ്സ് കോണ്‍ഗ്രസ്

HIGHLIGHTS : Discrimination against farm workers must end: National Farm Workers Congress

പരപ്പനങ്ങാടി: കോക്കനട്ട് നഴ്സറിയിലെ ഫാം ജീവനക്കാര്‍ മേലധികാരിയില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് നാഷണല്‍ ഫാം വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് ഡയറക്ടര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പ്രകാരം തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി ദിവസം നഷ്ടപ്പെട്ടത് പുന: സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

sameeksha-malabarinews

ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ ഷണ്‍മുഖന്‍, എ അഭിലാഷ്, ഒ വിജീഷ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!