സിനിമകള്‍ എല്ലാം വമ്പന്‍ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാല്‍ തറയും പുതിയ ഗരുഡ ശില്പവും സമര്‍പ്പിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

HIGHLIGHTS : All the films are huge hits; Producer Venu Kunnappilly dedicates renovated Manjulal Thara and new Garuda sculpture to Guruvayoorappan

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നവീകരിച്ച മഞ്ജുളാല്‍ തറയും വെങ്കലത്തില്‍ തീര്‍ത്ത പുതിയ ഗരുഡ ശില്പവും സമര്‍പ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് സമര്‍പ്പണം നടന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിവരം ഏവരെയും അറിയിച്ച വേണു കുന്നപ്പിള്ളി, സമര്‍പ്പണ സമയത്തെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.

sameeksha-malabarinews

അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കു വെച്ച് കൊണ്ട് വേണു കുന്നപ്പിള്ളി കുറിച്ച വാക്കുകള്‍ ഇപ്രകാരം, ‘ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ, നവീകരിച്ച മഞ്ജുളാല്‍ തറയുടേയും , പുതിയ വെങ്കലത്തില്‍ തീര്‍ത്ത ഗരുഡ ശില്പത്തിന്റേയും സമര്‍പ്പണവുമായിരുന്നു ഇന്നലെ…ലക്ഷോപലക്ഷം ജനങ്ങള്‍ കടന്നുപോകുന്ന കിഴക്കേ നടയില്‍, ഭക്തജനങ്ങളെ സ്വാഗതം ചെയ്ത് നില്‍ക്കുന്ന സിമന്റില്‍ തീര്‍ത്ത ഗരുഡ ശില്‍പ്പത്തെ കാണാത്ത ഭക്തര്‍ കുറവായിരിക്കും…ഏകദേശം അരനൂറ്റാണ്ട് പഴക്കമുള്ള ആ പ്രതിമയെ മാറ്റിയാണ് ,5000 കിലോക്ക് മേലെയുളള ഈ ഗരുഡ ശില്പം സ്ഥാപിച്ചത്… ഈ തലമുറയിലും, വരാനിരിക്കുന്ന കോടാനുകോടി ഭക്തര്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും, അനുഗ്രഹമായാണ് കരുതുന്നത്…ഞാനിതില്‍ ഒരു നിമിത്തമായെന്നു മാത്രം…ഭഗവാന്‍ ഏല്‍പ്പിച്ച ഒരു ജോലി ഞാന്‍ പൂര്‍ത്തീകരിച്ചു…മുന്‍ജന്മ സുകൃതമോ, അച്ഛനമ്മമാരുടെ സത് പ്രവര്‍ത്തിയോ മറ്റോ കൊണ്ടായിരിക്കാമിത്… തിരുസന്നിധിയില്‍ ഇന്നലെ എത്തിച്ചേരുകയും , സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകും… ശ്രീ ഗുരുവായൂരപ്പനു മുന്നില്‍ ഞങ്ങളുടെ സ്രാഷ്ടാംഗ പ്രണാമം..’.

മാമാങ്കം, ആഫ്റ്റര്‍ മിഡ്‌നൈറ്റ്, മാളികപ്പുറം, 2018 , ചാവേര്‍, ആനന്ദ് ശ്രീബാല എന്നിവ നിര്‍മ്മിച്ച വേണു കുന്നപ്പിള്ളിയുടെ ഏറ്റവും പുതിയ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ആസിഫ് അലി- ജോഫിന്‍ ചിത്രമായ രേഖാചിത്രമാണ്. മലയാളത്തില്‍ നിര്‍മ്മാതാവായി എത്തി 5 വര്‍ഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം കമ്പനിക്ക് സാധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!