Section

malabari-logo-mobile

ശശി തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ

HIGHLIGHTS : Disciplinary Committee recommends letter to Shashi Tharoor

ദില്ലി: തരൂര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരീഖ് അന്‍വര്‍. ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം. എന്നാല്‍ അതാത് പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ട്. ഡിസിസിയുടെ അനുമതി വേണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാര്‍ശ കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ തീരുമാനിച്ചു.

ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം വിവാദമായിരിക്കെ എ ഐ സിസി അധ്യക്ഷന്‍ കോഴിക്കോട്ടെത്തും. കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങാണ് എഐസിസി അധ്യക്ഷന്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി. ഇന്ന് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ്, രമേശ് ചെന്നിത്ത എന്നിവരുള്‍പ്പടെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമെത്തുന്നുണ്ട്.

sameeksha-malabarinews

പാര്‍ട്ടി നയങ്ങള്‍ ഉയര്‍ത്തിയുള്ള പരിപാടികളെങ്ങനെ വിമത നീക്കമാകുമെന്നാണ് തരൂരിന്റെ ചോദ്യം. കോഴിക്കോട്ടെ ആദ്യ സ്വീകരണപരിപാടി വിലക്കിയത് മുതല്‍ തരൂര്‍ പ്രചാരണ വിവാദം കൈകാര്യം ചെയ്തത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് വിമര്‍ശനം.

കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൂട്ടി തിരുവനന്തപുരത്ത് നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. പ്രശ്‌നം സമവായത്തിലൂടെ തീര്‍ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പക്ഷേ സതീശനെ തുറന്നെതിര്‍ക്കുന്ന എന്‍എസ്എസ് തരൂരിനെ ജനുവരി രണ്ടിന് മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യാതിഥിയാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!