തിരൂര്‍: ബിപി അങ്ങാടിയില്‍ സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രിയോടെ എട്ടു മണിയോടെ ബിപി അങ്ങാടി ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് അപകടം ഉണ്ടായത്.
തിരൂര്‍ ഭാഗത്തുനിന്ന് വന്ന കാറും പാറശ്ശേരി ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ യുവതിയെ തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



