Section

malabari-logo-mobile

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

HIGHLIGHTS : Building a Disability Friendly Kerala Government's Announced Policy: CM

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന സഹജീവനം സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കല്‍ പ്രധാനമാണ്. ഇതിനായി കാര്യമായ ഇടപെടല്‍ ഉണ്ടാവണം. ഇത് മുന്നില്‍ കണ്ടാണ് തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഈ പദ്ധതി കോവിഡ് കാലത്ത് മാത്രമായി ഒതുക്കി നിര്‍ത്താതെ സര്‍ക്കാരിന്റെ സ്ഥിരം സംവിധാനമാക്കുന്നത് ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

sameeksha-malabarinews

പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും കുറഞ്ഞത് മൂന്നു വോളണ്ടിയര്‍മാരെ സജ്ജരാക്കും. 3000 ത്തോളം വോളണ്ടിയര്‍മാര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ട്. വോളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് സാന്ത്വനം പകരുകയും ചെയ്യും. പ്രത്യേക ശ്രദ്ധവേണ്ട കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ എല്ലാ ബ്ളോക്കിലും ഭിന്നശേഷി സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. ഒരു വോളണ്ടിയര്‍ കുറഞ്ഞത് അഞ്ച് ഭിന്നശേഷിക്കാരെയെങ്കിലും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്തുതലത്തില്‍ രണ്ടായിരം വോളണ്ടിയര്‍മാര്‍ ഇത്തരത്തില്‍ വിളിക്കുമ്പോള്‍ 10,000 കുടുംബങ്ങളെ ബന്ധപ്പെടാന്‍ കഴിയും. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ അഭിയാന്‍, കുടുംബശ്രീ ബഡ്സ് സ്‌കൂളുകള്‍, സന്നദ്ധ സംഘങ്ങളുടെ സ്പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ വോളണ്ടിയര്‍മാരായുണ്ട്. ഫിസിയോ, സ്പീച്ച്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരെയും സജ്ജരാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!