Section

malabari-logo-mobile

സംവിധായകന്‍ രാജസേനന്‍ സിപിഐഎമ്മിലേക്ക്

HIGHLIGHTS : Director Rajasenan to CPIM

സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. പാര്‍ട്ടി പ്രവേശനത്തിന്റെ മുന്നോടിയായി രാജസേനന്‍ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തി. ഇന്ന് തന്നെ രാജസേനന്റെ സിപിഎം പ്രവേശന പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ് രാജസേനന്‍. 2016ല്‍ അരുവിക്കരയില്‍ നിന്നും ബിജെപി സ്ഥാാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

sameeksha-malabarinews

കലാരംഗത്ത് ഒന്നുകൂടി സജീവമാകണമെന്നും കലാകാരന്‍മാര്‍ക്ക്കൂടുതല്‍ അംഗീകാരം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം തന്നില്ലെന്നും രാജസേനന്‍. താന്‍ പഴയ സിപിഐഎമ്മുകാരനാണെന്നും സിപിഐഎമ്മിനൊപ്പമാണന്നും രാജസേനന്‍ പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന ഘടത്തില്‍ ഏറെ പോരായിമകളുണ്ടെന്നും അവഗണന ആവര്‍ത്തിച്ചതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനന്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!