ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത്: മലപ്പുറത്ത് എന്‍ഐഎയുടെ റെയ്ഡ്

Diplomatic gold smuggling: NIA raids in Malappuram

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം:  ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായവരുടെ വീടുകളില്‍ എന്‍ഐഎയുടെ റെയ്ഡ്. ഞായറാഴ്ച പുലര്‍ച്ച ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടുനിന്നു.

പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെടി റെമീസ്, തെന്നല പട്ടത്തൊടി അബ്ദു, കൊണ്ടോട്ടി ഐക്കരപ്പടി മുഹമ്മദ് ഷാഫി, വേങ്ങര സ്വദേശി സൈതലവി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളില്‍ കസ്റ്റംസും നേരത്തെ പരിശോധന നടത്തിയിരുന്നു.

മുഖ്യപ്രതിയായ റമീസ് പണം സ്വരൂപിച്ചവരാണ് മറ്റുള്ളവര്‍. ഇവര്‍ എങ്ങിനെ പണം സമാഹരിച്ചുവെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇവരുടെ റിയില്‍ എസ്റ്റേറ്റ് ഹാവാല ഇടപാടുകളെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നണ്ട്. ഇവരുടെ മറ്റ് ബിസിസനസ്സുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •