Section

malabari-logo-mobile

ദിലീപ് മുഖ്യ സൂത്രധാരന്‍;ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

HIGHLIGHTS : Dileep is the main conspirator; prosecution opposes bail application

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ .പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ പറഞ്ഞു. അസാധരണം എന്നാണ് ഈ കേസിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്.

20 സാക്ഷികള്‍ കൂറ് മാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗീക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിചാരണ തടസപ്പെടുത്താന്‍ ദിലീപ് നിരന്തരം ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

sameeksha-malabarinews

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ശബ്ദ സാമ്പിളുകള്‍ പരിശോധിക്കണമെന്നും ദിലീപിന്റെയും സഹോദരന്റെയുംവീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 19 വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിയമത്തെ മറികടക്കാനുള്ള എല്ലാത്തരത്തിലുള്ള ശ്രമങ്ങളും ദിലീപ് നടത്തിവരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായതുമുതല്‍ തുടങ്ങിയിട്ടുള്ള ശ്രമമാണെന്നും പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.

ദിലീപ് , സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.ദിലീപ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെയാണ് പരിഗണിക്കുക. കേസിലെ പുതിയ സാക്ഷികളെ ഈ മാസം 22ന് വിസ്തരിക്കാനാണ് അനുമതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!