തണുപ്പകറ്റാൻ കത്തിച്ചുവെച്ച സ്‌റ്റൗവിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാല് മക്കളും മരിച്ചു

മുറിയിൽ തണുപ്പകറ്റാൻ കത്തിച്ചുവെച്ച സ്റ്റൗവിൽ നിന്ന് വിഷപ്പുക ശ്വസിച്ച് അമ്മയും നാല് മക്കളും മരിച്ചു. ഡൽഹിയിലെ സീമാ പുരിയിലെ അപ്പാർട്ട്മെന്റിൽ അഞ്ചാം നിലയിലെ ഫ്ലാറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് അതിദാരുണ സംഭവം.

മോഹിത് കാലിയ എന്ന ആളുടെ ഭാര്യ രാധയും നാലു മക്കളും ആണ് മരിച്ചത്. വീടിനുള്ളിൽ അബോധാവസ്ഥയിലാണ് അഞ്ചുപേരെയും കണ്ടെത്തിയത്. ഉടനെ പോലീസ് സംഘം സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരി ഉപയോഗിച്ചുള്ള അംഗിതി എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. കഠിനമായ തണുപ്പ് കാരണം ഇത് മുറിയിൽ കത്തിച്ച് വെക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. വായു സഞ്ചാരമില്ലാത്ത ചെറിയ മുറിയിൽ അടുപ്പിൽ നിന്നുള്ള വിഷവാതകം പടരുകയും അത് ശ്വസിച്ചതിനാൽ ശ്വാസംമുട്ടിയുമാകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

Share news
error: Content is protected !!
Scroll to Top