Section

malabari-logo-mobile

ഡിജിറ്റല്‍ കറന്‍സി ‘ഇ റുപ്പി’ ഇന്ന് പുറത്തിറക്കും

HIGHLIGHTS : Digital currency 'eRupee' to be launched today

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. മുംബൈ, ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തില്‍ ഇ റുപ്പി ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള 9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരുന്നുണ്ട്. ഇപ്പോള്‍ പുറത്തിറക്കുന്ന നോട്ടുകളുടെയും കോയിനുകളുടെയും അതേ സംഖ്യകളില്‍ തന്നെയാണ് ഇ റുപ്പിയും ഉണ്ടാവുക.

ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും.

sameeksha-malabarinews

അച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി. ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസര്‍വ് ബാങ്കിനാണ് ആണ് . ഇന്ന് മുതല്‍ ഇ റുപ്പി സാധാരണ ഇടപാടുകാര്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടനിലക്കാരായ ബാങ്കുകളിലൂടെ ഇ റുപ്പി ഉപയോക്താക്കള്‍ക്ക് കിട്ടും. ഡിജിറ്റല്‍ വാലറ്റിലൂടെ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇ റുപിയിലൂടെ ഇടപാടുകള്‍ നടത്താം. ആളുകള്‍ തമ്മില്‍ കൈമാറാം. കച്ചവടസ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങിക്കാം. റേഷന്‍ കടകളിലും മറ്റ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇ റുപ്പി ഉപയോഗിച്ച് ഇടപാട് നടത്താനാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!