മില്‍മ പാല്‍ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാലിന്റെ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് 6 രൂപയാണ് ഓരോ ഇനത്തിലും വര്‍ദ്ധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധന.

ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാല്‍ ലിറ്ററിന് 52 രൂപയാകും. നേരത്തെ നീല കവര്‍ ഉള്ള പാലിന് 46 രൂപയായിരുന്നു.

ഇതോടൊപ്പം തൈരും പാലും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിക്കും.

കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത വിലവര്‍ധനയും ഇന്നുമുതല്‍ നല്‍കുന്ന പാലില്‍ ലഭ്യമാകും . പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.

Share news
error: Content is protected !!
Scroll to Top