HIGHLIGHTS : Differing opinion in Lokayukta in case of diversion of Chief Minister's relief fund
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്തയില്‍ ഭിന്നാഭിപ്രായം. ഇതോടെ അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായി. ജസ്റ്റിസ് സിറിയക് ജോസഫ് പരാതിയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് പരാതിയെ എതിര്‍ത്തു.
കേസിന്റെ അന്തിമ വിധി ഇതോടെ നീളും .മുഖ്യമന്ത്രിക്ക് ഇത് താല്‍കാലിക ആശ്വാസമായി. വാദം പൂര്‍ത്തിയായിട്ടും കേസില്‍ വിധി പറയാതിരുന്നത് ഏറെ വിവാദമായിരുന്നു.

ഫുള്‍ബഞ്ച് കേസില്‍ വിശദമായ വാദം വീണ്ടും കേള്‍ക്കും. അന്തിമ വിധി എപ്പോള്‍ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വവാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജപക്ഷപാതമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍.
പരേതരായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ എന്നിവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് വഴിവിട്ട് സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
നിയമ പോരാട്ടം തുടരുമെന്നും മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിക്കണം. അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും എന്നും ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍.