Section

malabari-logo-mobile

ഭിന്നശേഷികാരിയായ വിദ്യാര്‍ത്ഥിനിയെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

HIGHLIGHTS : തിരൂരങ്ങാടി: ലോകസാക്ഷരത ദിനത്തോടനുബന്ധിച്ച് ഭിന്ന ശേഷികാരിയായ വിദ്യാര്‍ത്ഥിനിയെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. തെന്നല പഞ്ചായത്തിലെ പതിനൊന്നാം...

തിരൂരങ്ങാടി: ലോകസാക്ഷരത ദിനത്തോടനുബന്ധിച്ച് ഭിന്ന ശേഷികാരിയായ വിദ്യാര്‍ത്ഥിനിയെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.
തെന്നല പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തിരുത്തി സ്വദേശി പുതിയോടത്ത് കുഞ്ഞിമൊയ്തീന്‍-നഫീസ ദമ്പതികളുടെ മകള്‍ റഹ്മത്തിനെയാണ് ആദരിച്ചത്.റഹ്മത്ത് അരക്ക് താഴെ വൈകല്യത്തോടെയാണ് ജനിച്ചത്.

ചെറുപ്പം മുതല്‍ സ്‌കൂളില്‍ പോയിട്ടുമില്ല.വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷരതമിഷന്‍ വഴിയാണ് റഹ്മത്ത് 4,7,10,ക്ലാസുകള്‍ പഠിച്ച് വിജയിച്ചത്.ഉപരിപഠനത്തിന് വേണ്ട എല്ലാ സഹായവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാഗ്താനം നല്‍കി.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉപഹാരം നല്‍കി റഹ്മത്തിനെ ആദരിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ,ബ്ലോക്ക് മെമ്പര്‍ ഇര്‍ഫാന സായിദ്,ടി.എസ് അഖിലേഷ്,വേങ്ങര ബ്ലോക്ക് സാക്ഷരതമിഷന്‍ പ്രേരക് ആബിദ,ശ്രീദേവി.പിടി,സായിദ് കോഴിച്ചെന എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

റഹ്മത്തിന് കൂടെ പത്താംതരം പൂര്‍ത്തിയാക്കിയ സഹപാഠികളും ഉപഹാരം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!