Section

malabari-logo-mobile

കോഴിക്കോട്ടെ പോലീസുകാരുടെ പരാതി പരിഹാരത്തിന് ഡിജിപിയുടെ ഓൺലൈൻ അദാലത്ത് ഏപ്രിൽ 16ന്

HIGHLIGHTS : DGP's online adalat on April 16 for redressal of Kozhikode policemen's complaints

കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടേയും സർവീസ്സംബന്ധമായ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്ഏപ്രിൽ 16ന് ഓൺലൈൻ അദാലത്ത് നടത്തും.

പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് എട്ട്പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്പരാതിയിൽ മൊബൈൽനമ്പർ ഉൾപ്പെടുത്തണംഹെല്പ് ലൈൻ-9497900243.

sameeksha-malabarinews

സ്പെഷ്യൽ ആർമ്ഡ് പോലീസ് (എസ്..പി), കേരള ആർമ്ഡ് പോലീസ് (കെ..പി) മൂന്ന്, നാല്, അഞ്ച്, ആറ്ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 30ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ടഅവസാന തീയതി മാർച്ച് 18.

SPC Talks with Cops എന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇത്നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാംപോലീസ് ഉദ്യോഗസ്ഥർക്ക്മേലധികാരി മുഖേനയല്ലാതെ നേരിട്ട് തന്നെ പരാതി നൽകാം എന്നതാണ് പ്രത്യേകത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!