തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയ സംഭവം; മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് സമരത്തില്‍ പ്രതിഷേധമിരമ്പി

തിരൂരങ്ങാടി: തിരൂരങ്ങാടി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയനടപടിക്കെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയസമരത്തില്‍ പ്രതിഷേധമിരമ്പി. ഇന്ന് രാവിലെ തിരൂരങ്ങാടി തഹസീല്‍ദാറെ ഉപരോധിക്കാനെത്തിയപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ തഹസീല്‍ദാറുടെ ചേംമ്പറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളും അരങ്ങേരി.

പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം നേതാക്കള്‍തഹസീല്‍ദാറുമായി ചര്‍ച്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. 2021 സെപ്തംബര്‍ 9-ന്അന്നത്തേ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ..എസ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നുംസര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത്‌ലീഗ്നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഭൂമി ലീസിന് നല്‍കി കൊണ്ട് ഒരു ഉത്തരവും ഇത് വരെ ഇറങ്ങിയിട്ടില്ലെന്നും കെട്ടിട ഉടമയുടെഅപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിനുള്ള ഫയല്‍ ലാന്റ് റവന്യൂ കമ്മീഷ്ണറുടെ മുമ്പാകെയാണുള്ളതെന്നുംതഹസീല്‍ദാര്‍ യൂത്ത്‌ലീഗ് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചു. മാത്രവുമല്ല സെന്റിന് കോടികള്‍വിലമതിക്കുന്ന ഭൂമി ചുളുവില്‍ നേടിയെടുക്കാനുള്ള കെട്ടിട ഉടമയുടെ ശ്രമത്തിനെതിരെയും യൂത്ത്‌ലീഗിന്റെപ്രതിഷേധവും കാണിച്ച് കലക്ടര്‍ക്കും കമ്മീഷ്ണര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസീല്‍ദാര്‍ കെ.ജിപ്രാണ്‍സിംഗ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു.

സമരത്തില്‍ മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു. റസാഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷരീഫ്വടക്കയില്‍ ഉദ്ഘാടനം ചെയ്തു. സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍, ഫസലുദ്ധീന്‍ തയ്യില്‍, അയ്യൂബ് തലാപ്പില്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്്‌ലാം പ്രസംഗിച്ചു. ജാഫര്‍കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, .കെ മരക്കാരുട്ടി, മാലിക്ക് കുന്നത്തേരി, ടി.എം.എച്ച് സലാം, ബാസിത് കക്കാട് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top