പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം മാതൃകാപരം : മന്ത്രി ജി.ആര്‍.അനില്‍, വണ്ടൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിനു സമര്‍പ്പിച്ചു

HIGHLIGHTS : Despite the crisis, the state's food distribution sector is exemplary: Minister G.R. Anil dedicates Vandoor Supplyco Supermarket to the nation

കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം രാജ്യത്തിന് മാതൃകയാണെന്നും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇല്ലായെന്നത് കള്ള പ്രചാരണമാണെന്നും ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. സപ്ലൈക്കോയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്തൃ സംസ്ഥാനമായിട്ടും സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നതിനാല്‍ രാജ്യത്തുണ്ടാകുന്ന വലിയ വിലക്ക
യറ്റം ഒരു പരിധിവരെ ബാധിക്കാറില്ല. കേരളത്തില്‍ മാത്രമാണ് എല്ലാ കുടുംബങ്ങളും ഭക്ഷ്യധാന്യ പദ്ധതിയില്‍ ഉള്‍പ്പെട്ട് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് പൊതുവിതരണ രംഗം പരിമിതപ്പെടുത്തി പണം ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന സംവിധാനം നടപ്പാക്കി പൊതുവിതരണരംഗം പരിമിതപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ഗുരുതര
പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാക്കാനിടയുണ്ട്. ഈ പ്രതിസന്ധി കാലത്തും ജില്ലയില്‍ 156 ഓളം പൊതുവിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് 1700 പരം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

sameeksha-malabarinews

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ആഘോഷ സീസണുകളിലടക്കം പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും പൊതു വിതരണ സംവിധാനം സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. ജനുവരി മാസത്തില്‍ റേഷന്‍ വ്യാപാരികളുടെ സമരം നടന്നിരുന്നതിനാല്‍ ഇനിയും വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഫെബ്രുവരി നാലു വരെ റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഇന്നുവരെ ജനുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണം മുന്‍ഗണനാ വിഭാഗത്തില്‍ 98 ശതമാനം പൂര്‍ത്തിയായിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

വണ്ടൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന ആദ്യ വില്പന നടത്തി. വൈസ് പ്രസിഡണ്ട് പട്ടിക്കാടന്‍ സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ സാജിത, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വി ജ്യോതി, സി ടിവി ജാഫര്‍, തസ്‌നിയ ബാബു, കെ.പി മൈഥിലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ അനില്‍ നിരവില്‍, എം മുരളീധരന്‍, മുരളി കാപ്പില്‍, ഷൈജല്‍ എടപ്പറ്റ, ഗിരീഷ് പൈക്കാടന്‍, ടി കെ നിഷ, സപ്ലൈകോ പാലക്കാട് മേഖല മാനേജര്‍ ടി.ജെ ആശ, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ജോസി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!