മഞ്ചേരിയില്‍ എക്‌സ്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട ; 40 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

HIGHLIGHTS : Excise conducts massive ganja bust in Manjeri; 2 arrested with 40 kg of ganja

മഞ്ചേരി: 40.82കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.  ഒന്നാം പ്രതി മൊറയൂര്‍ സ്വദേശികളായ കീരങ്ങാട്ട്‌തൊടി വീട്ടില്‍ അനസ്(31), രണ്ടാം പ്രതി കൊണ്ടോട്ടി മൊറയുര്‍ പഞ്ചായത്ത് പടി പിടക്കോഴി വീട്ടില്‍ ഫിറോസ് (37)
എന്നിവരെയാണ്‌ പിടികൂടിയത് .

ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കാറില്‍ കടത്തികൊണ്ടുവരിയയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

sameeksha-malabarinews

എക്‌സ്സൈസ് ഉദ്യോഗസ്ഥരെ ഇലക്ട്രിക് ടോര്‍ച്ചുപയോഗിച്ച് ഷോക്കടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയത്.

2022 ജൂലൈ കൊണ്ടോട്ടി മൊറയൂരില്‍ നിന്നും എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ 75 കിലോ കഞ്ചാവും 52ഗ്രാം എം.ഡി.എം.എ.യും ആയി അറസ്റ്റ് ചെയ്യുകയും മഞ്ചേരി എൻ‌ഡി‌പി‌എസ് കോടതി 34 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തത്.

ജില്ലയിലെ കഞ്ചാവ് വില്പനക്കാര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന മൊത്തകച്ചവടക്കാരാണ് പിടിയിലായത്. മഞ്ചേരി നറുകര ചകിരി മൂച്ചിക്കല്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോഡ്ജിന്റെ 10 റൂമുകള്‍ ഒന്നിച്ച് വാടകക്കെടുത്താണ് പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

അന്വേഷണം നടക്കുന്നതായും കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും മലപ്പുറം എക്‌സ്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍ പറഞ്ഞു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പി. വിക്രമന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം എക്‌സ്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സ്സൈസ് ഇന്റലിജിന്‍സ് ബ്യൂറോ, എക്‌സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാരായ എന്‍ നൗഫല്‍,പി കെ മുഹമ്മദ് ഷഫീഖ്, എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, അസി. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ വഹാബ്, ആസിഫ് ഇഖ്ബാല്‍, ഒ അബ്ദുള്‍ നാസര്‍,കെ പ്രദീപ് കുമാര്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ കെ എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, വിനീത്, അഖില്‍ദാ സ്, സച്ചിന്‍ ദാസ്, അരുണ്‍ പാറോല്‍, അമിത്, അനന്ദു, വി സുഭാഷ്, ഇ പ്രവീണ്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ധന്യ കെ പി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!