ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്; വിജയികളെ ഫെബ്രുവരി 5 ന് അറിയാം

HIGHLIGHTS : The bumper winners will be announced tomorrow (February 5).

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ വിജയികളെ  ഫെബ്രുവരി 5 ന് അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിലൂടെ 21 പേര്‍ കൂടി കോടീശ്വരന്‍മാരാകും. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.

നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പര്‍ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. ആകെ 50,000,00 ടിക്കറ്റുകള്‍ വില്പനയ്ക്കെത്തിയതില്‍ തിങ്കളാഴ്ച (ഫെബ്രുവരി 3 ) ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത കൈവരിച്ചു.

sameeksha-malabarinews

8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5,33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ല നിലവില്‍ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!